
ചെങ്ങന്നൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച
72-ാം നമ്പർ കുരട്ടിക്കാട് എസ് എൻ ഡി പി ശാഖാവക വിളയിൽ മഹാദേവക്ഷേത്രത്തിൽ വനം വകുപ്പ് നക്ഷത്രവനം ഒരുക്കും . വിളയിൽ കാവിനോട് ചേർന്ന് 5 സെൻ്റ് സ്ഥലത്ത് ജന്മനക്ഷത്രത്തിൽപെട്ട 27 ഇനം വൃക്ഷതൈകളാണ് ഇവിടെ നട്ടുവളർത്തുന്നത്.പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.രാവിലെ 8.30 ന് നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റൻ്റ് കൺസർവേറ്റർ സുനി ജോസഫ്, ചെങ്ങന്നൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ രാജേഷ് എന്നിവർ പദ്ധതി വിശദീകരിക്കും.യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ,ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറിയുമായ വി ബിനുരാജ്,മാന്നാർ ഗ്രാമ പഞ്ചായത്തംഗം പ്രീത ആർ നായർ,യൂണിയൻ അഡ്. കമ്മറ്റിയംഗം ഹരി പാലമൂട്ടിൽ ,രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,രാജേന്ദ്രപ്രസാദ് അമൃത,അനിൽകുമാർ റ്റി കെ,പി ബി സൂരജ്,അനിഷ് പി ചേങ്കര,മേഖല ചെയർമാൻമാരായ വിക്രമൻ ദ്വാരക,വേണു കെ കേശവ്,വിശ്വനാഥൻ കെ,സി ആർ രവീന്ദ്രൻ ,കൺവീനർമാരായ എം ഉത്തമൻ നിത്യാനിവാസ് ,സുധാകരൻ സർഗം ,മോഹനൻ പി ,രവി പി കളീയ്ക്കൽ,ശാഖാ വൈസ് പ്രസിഡൻ്റ് പി ഡി ഗോപി,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈസ് ചെയർപേഴ്സൺ ബിനി സതീശൻ,കൺവീനർ ലേഖ വിജയകുമാർ,ട്രഷറർ പ്രവദ രാജപ്പൻ , യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് വിധു വിവേക്,വൈസ്.പ്രസിഡൻ്റ് മോജിഷ് മോഹൻ,ജോയിൻ സെക്രട്ടറിമാരായ ഗംഗ സുരേഷ്,സബിത ,എംപ്ലോയിസ് ഫോറം യൂണിയൻ ചെയർമാൻ മനോജ് പാവുക്കര,കൺവീനർ സുരേഷ്കുമാർ കെ വി,വൈദികയോഗം യൂണിയൻ വൈസ് പ്രസിഡൻ്റ് സഹദേവൻ തകിടിയിൽ,കൺവീനർ ജയദേവൻ ശാന്തി എന്നിവർ പ്രസംഗിക്കും.ശാഖ ചെയർപേഴ്സൺ വത്സല ശശികുമാർ സ്വാഗതവും,കൺവീനർ ശ്രീലത രവീന്ദ്രൻ കൃതജ്ഞതയും പറയും.ജ്യോതിഷ പ്രകാരം അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ പ്രതിനിധീകരിക്കുന്ന 27 ഇനം വൃക്ഷതൈകൾ ആണ് ഗുരുദേവ ചൈതന്യഭൂമിയിൽ നട്ടുപിടിപ്പിക്കുന്നത്.കൂടാതെ ദേവവൃക്ഷങ്ങളായ രുദ്രാക്ഷം,ഭദ്രാക്ഷം,ഭൂതൻ കൊല്ലി എന്നീ വൃക്ഷതൈകളും നക്ഷത്രവനത്തോട് ചേർന്ന് നട്ടുപിടിപ്പിക്കും.ക്ഷേത്ര ആവശ്യങ്ങൾക്കുള്ള പുഷ്പങ്ങൾ ലഭ്യമാക്കുന്നതിന് ചെത്തി,ചെമ്പരത്തി,അശോകം,നമ്പ്യാർവട്ടം എന്നീ ചെടികൾ നട്ടുവളർത്തി ബട്ടർഫ്ലൈ പാർക്കും നക്ഷത്രവനത്തോടൊപ്പം നിർമ്മിക്കും എന്നും ഓരോവൃക്ഷങ്ങളുടെയും പേരുകൾ ആലേഖനം ചെയ്ത ബോർഡുകളും നക്ഷത്രവനത്തിൽ സ്ഥാപിക്കുo .











